Bollywood

header ads

Punyalan Agarbathies Movie Review

Punyalan Agarbathies Movie Review
പുണ്യാളന്‍ കാത്തു .. സംഗതി കലക്കിട്ട്ണ്ട്

ആദ്യമായി ജയസുര്യയുടെ പടം കാത്തിരുന്നു പോയി കണ്ടു അതും 5:35 ഷോയ്ക്ക് സാമാന്യം നല്ല തിരക്കുണ്ടായിരുന്നു (കോട്ടയം ആനന്ദ് ) തുടക്കം മുതലേ ത്രിശുര്‍ ലൈന്‍ ആണ്

അത് ആദ്യം തുടങ്ങുമ്പോ നന്ദി എന്നതിന് പകരം നന്നിണ്ട്ട്ട്ട എന്നാണ് കാണിക്കണേ പിന്നെ നമ്മള് തൃശൂര്‍ ആണെന്ന് തോന്നും  ....പടം ഇങ്ങനെ ..
...
പല ബിസിനസ്‌ ചെയ്ത് പച്ച പിടിക്കാത്ത ആളാണ്‌ നമ്മുടെ നായകന് ജോയ് താകോൽക്കാരൻ , കൂടെ എന്തിനും നിഴൽ പോലെ ഗ്രീനും (അജു). ഇവരുടെ പുതിയ ബിസിനസ്‌ സംരംഭമാണ് പുന്യലാൻ അഗർബത്തീസ് , ആനപിന്ടത്തിൽ നിന്നാണ് പുന്ന്യാളൻ അഗര്ഭതീസ് നിര്മിക്കുനത് ,ഇതിനാവശ്യമായ പിണ്ഡം നല്കുന്നതാവട്ടെ തൃശൂർ ദേവസം ബോർഡും , എന്നാൽ അവിടുത്തെ ഭരണം മാറിയപ്പോൾ പുതിയ ആൾകാർ ഒരു നസ്രാണിക്ക് ആനപിണ്ഡം നല്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നു, പിന്നീടുള്ള പ്രശ്നങ്ങളും സംഭവങ്ങളുമാണ് ചിത്രം,
..
താരങ്ങളെല്ലാം തന്നെ കോമഡി നന്നായി കൈകാര്യം ചെയ്തു. ജയസൂര്യ തൃശൂർകാരനായി കലക്കി . അജുവും കൊള്ളാം , ഇന്നസെന്റ് ചേട്ടൻ ആദ്യ ഭാഗങ്ങളിൽ മാത്രമേ ഉള്ളു.. എങ്കിലും നന്നായിരുന്നു. എല്ലാ കോമഡി ക്കും നല്ല പഞ്ചുണ്ടാര്നു . audience നന്നായി എന്ജോയ്‌ ചെയ്തു , പ്രത്യേകിച്ച് ശ്രീജിത്ത്‌ രവി എന്റമ്മോ പുള്ളിയട്ടോ ചിരിപ്പിച്ചത് മുഴുവന്‍ തുതുരു തുതുരു തു ഹോ , പുള്ളി ഇത്ര നന്നായി കോമഡി ചെയ്യിമെണ്ണ്‍ കരുതിയില്ല 
 ഫാക്ടറിയിലെ ജോലിക്കാര്‍ (സോറി പേര് മറന്നു )
നയില ഉഷ ക്ക് കാര്യമായ രോളില്ലെങ്കിലും തന്റെ കഥാപത്രം ഉഷരക്കി ജോയ് തല്ക്കോല്‍ കാരന്റെ ഭാര്യ ആന്നു .
.....
ആദ്യ പകുതി നന്നായിരുന്നു എങ്കിലും രണ്ടാം പകുതിയിൽ കുറച്ച ഇഴച്ചിൽ അനുഭവപെട്ടു .. ക്ലൈമാക്സ്‌ പ്രതീക്ഷിച്ചപോലെ അത്ര ഇതായില്ല. എങ്കിലും കൈ അടിച്ച പാസ്സാക്കി.

ലാസ്റ്റ് സീന്‍ ജയേട്ടന്‍ കലിപ്പ് ആയി ഇറങ്ങി വരുമ്പോള്‍ ഓര്‍ത്തു ഒരു ഹീറോയിസം കാനിച്ചവസിക്കുമെന്നു .. അതൊക്കെ മാറി പടം ശുഭമായി അവസാനിച്ചു  .
..
എന്നാലും ഇത് ഒരു മുഴു നീള ചിരി പടമൊന്നു മല്ല ഇതില്‍ ഇന്ന് സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്  പ്രേതികിച്ചു ഹര്‍ത്താല്‍ ... റോഡു നന്നാക്കുന്നത് പടത്തില്‍ കാണിച്ചു ജയേട്ടന്‍ അവര്കിട്ടും പണി കൊടുത്തു

bg score കഥക്കനുയോജ്യ മായത് തന്നെ ഒരു ഫീല്‍ ഉണര്തുന്നുണ്ട്

മാളയുടെ പാപ്പാന്റെ  വേഷം  തകര്‍ത്തു

ജയസുര്യ പാടിയ പാട്ട് മാത്രമേ ചിത്രത്തില് ഉള്ളു.. നായിക വല്ല്യ കാര്യോനുല്ല , പക്ഷെ രചന നന്നായിരുന്നു. വില്ലനായി ഇടവേള ബാബു തകര്‍ത്തു വില്ലനല്ലെങ്കിലും നെഗറ്റീവ് റോള് പുള്ളി പൊളിച്ചു
...


കുടുംബ പ്രേക്ഷകര്ക്ക് എന്ന പേരില് വേലനും മന്നനും കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ അല്ല, ഇതാണ് യഥാര്ത കുടുംബ ചിത്രം, എല്ലാ പ്രായകാര്ക്കും ആസ്വദിക്കാവുന്ന ചിത്രം.

4/5