ചെറിയപെരുന്നാള്‍ ആഘോഷമാക്കാനാണ് ഇരുവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ചിത്രങ്ങള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ കടല്‍കടന്ന് ഒരു മാത്തുക്കുട്ടിയും ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുമാണ് ഓഗസ്റ്റ് എട്ടിനും ഒമ്പതിനുമായി തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ പ്രിയ സംവിധായകന്‍ രഞ്ജിത്തിന്‍റെ കടല്‍കടന്ന് ഒരു മത്തുക്കൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളുടെ സംവിധായകനായ സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുമാണ് ചിത്രങ്ങള്‍.