വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് തിര. ശോഭനയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തിലെത്തുക. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ആണ് നായകനാകുക. തിരയ്ക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. തന്റെ ബ്ലോഗില്‍ വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 കേരളത്തിലും കര്‍ണ്ണാടകയിലുമായി നടക്കുന്ന കഥയാണ് ചിത്രത്തിലുണ്ടാകുക. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് തിര ഒരുക്കുന്നത്.