ചെന്നൈ: 'തലൈവ' എന്ന പുതിയ സിനിമ തമിഴകത്തെ തിയേറ്ററുകളിലെത്തിക്കാനാവാതെ നടന്‍ വിജയ് കുഴങ്ങുന്നു. ആഗസ്ത് ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന തലൈവ ഇനിയും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാനായിട്ടില്ലെന്നതാണ് വിജയിന് തലവേദനയായിരിക്കുന്നത്.
എന്തുകൊണ്ടാണ് തലൈവ റിലീസ് വൈകുന്നതെന്നതിന് വ്യക്തമായ കാരണങ്ങളില്ല എന്നതാണ് രസകരം. സിനിമയ്‌ക്കെതിരെ ഭീഷണികളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പോലീസ് പറയുന്നത് സിനിമ റിലീസ് ചെയ്യുന്നതിനെ തങ്ങള്‍ ഒരുതരത്തിലും തടഞ്ഞിട്ടില്ലെന്നാണ്.
ഇതുമായി ബന്ധപ്പെട്ട് നടന്‍ വിജയും പിതാവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.