Bollywood

header ads

Kalimannu movie review

Kalimannu movie review
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകള്‍ കൊണ്ടാണ് കളിമണ്ണ് തുടങ്ങുന്നത്. നായിക ശ്വേതാമേനോന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്ന ദൃശ്യങ്ങളോടെയാണ് ചിത്രം തുടങ്ങുന്നു. പിന്നെ പഴയ കഥകളാണ് പറയുന്നത്. ആദ്യ പകുതിയില്‍ തന്നെയാണ് ഐറ്റം ഡാന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ നായിക ശ്വേതാമേനോന്‍ ഐറ്റം ഡാന്‍സറാണ്. ബാര്‍ ഡാന്‍സറായിരുന്ന ശ്വേതാമേനോന്‍ പിന്നീട് അറിയപ്പെടുന്ന ഐറ്റം ഡാന്‍സറാകുന്നു. ബിജുമേനോനാണ് ശ്വേതയുടെ ഭര്‍ത്താവ്.

ശ്വേതയുടെ പടത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ വരുന്നതിനിടെ അപകടത്തില്‍ ഭര്‍ത്താവ് ബിജുമേനോന് പരുക്കേല്‍ക്കുന്നു. ഈ അപകടത്തില്‍ ബിജുമേനോന് മസ്തിഷ്ക മരണം സംഭവിക്കുന്നു. ഇതോടെ ആദ്യപകുതി അവസാനിക്കുന്നു. രണ്ടാം പകുതിയില്‍ ബ്ലെസിയുടെ കഴിവ് എന്താണെന്ന് വ്യക്തമായി കാണാന്‍ സാധിക്കും. ചിത്രത്തില്‍ പ്രസവരംഗം ചിത്രീകരിച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രസവത്തിന്റെ നിമിഷങ്ങള്‍ മാത്രമാണ് കാണിച്ചിരിക്കുന്നത്. മറ്റു സമയങ്ങളിലെല്ലാം ശ്വേതയുടെ മുഖത്തെ ഭാവമാറ്റങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്ശ്വേതയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കളിമണ്ണ് തന്നെ .