ring master malayalam moviering master malayalam movie
റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് റിംഗ് മാസ്റ്റര്‍. കോമഡിക്ക് പ്രാധാന്യം നല്‍കി റാഫി തന്നെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. സിനിമയ്ക്ക് വേണ്ടി നായകളെ പരിശീലിപ്പിക്കുന്ന ഒരു പരിശീലകന്റെ വേഷമാണ് ദിലീപിന് ചിത്രത്തില്‍. ചിത്രത്തില്‍ ദിലീപിനെ സഹായിക്കാന്‍ മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ പ്രമുഖ ഡോഗ് ട്രെയിനെര്‍സിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സംവിധായകന്‍ റാഫി പറഞ്ഞു. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ചിത്രീകരണം. വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ ചിത്രം നിര്‍മ്മിക്കുന്നു. ഡിസംബര്‍ 1ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് ലൊക്കേഷനുകള്‍. ദിലീപിനെ കൂടാതെ കലാഭവന്‍ ഷാജോനും ചിത്രത്തിലുണ്ട്. മറ്റ് താരങ്ങളെ തീരുമാനിച്ചു വരുന്നു. 2014ലെ ദിലീപിന്റെ വിഷു റിലീസ് ആയിരിക്കും റിംഗ് മാസ്റ്റര്‍.