മഞ്ജുവാര്യര്‍ ക്യൂന്‍ ആകുന്നു. കങ്കണറൌട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ക്യൂന്നിന്‍റെ മലയാളപതിപ്പിലാണ് മഞ്ജു നായികയാവുന്നത്. കങ്കണ റനൌട്ട് അഭിനയിച്ചകഥാപാത്രമായാണ് മഞ്ജു അവതരിപ്പിക്കുന്നത്. പ്രശസ്ത നടനും സംവിധായകനുമായ ത്യാഗരാജനാണ് ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ക്യൂനില്‍ രാജ്കുമാര്‍ റാവു ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക ത്യാഗരാജന്റെ മകനും നടനുമായ പ്രശാന്ത് ആണ്.
പഞ്ചാബിലെ രാജോറിബാഗില്‍ താമസിക്കുന്ന റാണിയുടെ കഥയായിരുന്നു ക്യൂന്‍ പറഞ്ഞത്. ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്ന പ്രതിശ്രുതവരന്‍ റാണിയെ ഉപേക്ഷിക്കുമ്പോള്‍ നേരത്തെ തീരുമാനിച്ചിരുന്ന പാരീസിലേക്കുള്ള ഹണിമൂണ്‍ യാത്ര ഒറ്റയ്ക്ക് നടത്താന്‍ തീരുമാനിക്കുന്ന റാണിയുടെ യാത്രയാണ് ക്യൂന്‍ ദൃശ്യവല്‍കരിച്ചത്.