തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിനു വെള്ളിയാഴ്ച തിരുവനന്തപുരത്തു തുടക്കമാകും. പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിനു ആണ് വെള്ളിയാഴ്ച തിരി തെളിയാന്‍ പോകുന്നത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന വിപുലമായ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡാന്‍സിംഗ് അറബ്‌സ് എന്ന ചിത്രം ആണ് പ്രേക്ഷകര്‍ക്കു ഇടയില്‍ ആദ്യം എത്തുന്ന ചിത്രം.