![amen movie successfully complete 105 days amen movie 100 days](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuo1sHy6icR0ekO4XzmfzextHXXAwSNtnACiksJLNRoIPjKCCTKlfst_G9WVs1rP6cYzWtYcq5Xb9WVr85st_tpqXjrv6rsXGnv-3tfnbu-UbyPrmXG5OZR5ohnUQmflVcaRatm41FFgo/s400/amen.jpg)
നൂറ് ദിനങ്ങളിലേറെ നീണ്ട പ്രദര്‍ശനവിജയത്തിന്റെ ആഹ്ലാദത്തിലാണ് ആമേന്‍ സിനിമയുടെ അണിയറക്കാര്‍. ആഴ്ചയില്‍ മൂന്നും നാലും മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനിടെയാണ് ആമേന്‍ തിയേറ്ററുകളില്‍ 100 ദിവസം തികച്ചത്. കൊച്ചി ലുലു മാളിലെ പിവിആര്‍ സിനിമാസിലായിരുന്നു ആഘോഷ ചടങ്ങ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍മാരായ ഇന്ദ്രജിത്ത്, ഫഹദ് തുടങ്ങിയവരും പങ്കെടുത്തു.