nivin as cricketer
നീവിന്‍ ഒരു ക്രിക്കറ്ററുടെ വേഷത്തില്‍ അഭിനയിക്കുന്നു. 1983 എന്ന ചിത്രത്തിലാണ് നിവിന്‍ ക്രിക്കറ്റാകുന്നത്. അബ്രിദ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടീം ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തിന്റെയൊക്കെ ആവേശത്തില്‍ ക്രിക്കറ്റ് ജീവശ്വാസമായി കരുതുന്ന ഒരു അമേച്ചര്‍ ക്രിക്കറ്റ് താരമായാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്രിക്കറ്റ് പ്രമേയമായി വരുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രിക്കറ്റ് പരിശീലകനായാണ് അനൂപ് മേനോന്‍ ചിത്രത്തിലുണ്ടാകുക.
ജോയ് മാത്യു, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.