Bollywood

header ads

Kunchacko Boban not in Major Ravi film

മേജര്‍ രവിയുടെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനില്ല
പട്ടാള സിനിമ ചെയ്തിരുന്ന മേജര്‍ രവി ഇത്തവണ നേവിയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ പ്രണയവും വിഷയമായതിനാലാണ് ആദ്യം കുഞ്ചോക്കോയെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പട്ടാള ചിട്ടയില്‍ അഭിനയിക്കാന്‍ കുഞ്ചോക്കോ ബോബന് കഴിയില്ലെന്ന് മനസ്സിലാക്കിയ മേജര്‍ രവി പുതിയ നായകനെ തേടുകയായിരുന്നു.
മേജര്‍ രവിയുടെ കഥ ഇഷ്ടപ്പെട്ടില്ലെന്നും ഇതിനാല്‍ കുഞ്ചാക്കോ ബോബന്‍ സ്വയം പിന്മാറുകയായിരുന്നുവെന്നും സൂചനയുണ്ട്. മേയില്‍ തുടങ്ങേണ്ടിയിരുന്ന ഷൂട്ടിംഗ് നായകനെ കണ്ടെത്താനാകാതെ മുടങ്ങിയിരിക്കുകയാണ്. കഥയില്‍ താത്പര്യമില്ലാത്തെ കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ചാക്കോയെ ഒഴിവാക്കാന്‍ മേജര്‍ രവി തീരുമാനിച്ചത്.
എന്നാല്‍, മേജര്‍ രവിയുടെ ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് കുഞ്ചാക്കോ പ്രതികരിച്ചു. പക്ഷേ പുതിയ സിനിമകളുടെ തിരക്ക് കാരണം രവിയുടെ ചിത്രം വൈകാന്‍ കാരണമെന്നും കുഞ്ചോക്കോ പറഞ്ഞു.