പ്രഖ്യാപനം വന്നനാള്‍ മുതല്‍ സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ഗ്യാങ്‌സ്റ്റര്‍. മമ്മൂട്ടിയുടെ ഡേറ്റും തിരക്കഥാജോലികള്‍ നീണ്ടുപോയതിനാലും ചിത്രം വൈകാന്‍ കാരണമായി. എന്നാല്‍ ഇനി കാത്തിരിപ്പ് വൈകില്ല, ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുമെന്ന് സംവിധായകന്‍ ആഷിക് അബു അറിയിച്ചു. ഗ്യാങ്‌സ്റ്റര്‍ അനൗണ്‍സ് ചെയ്തതിന് ശേഷം 22 ഫീമെയില്‍ കോട്ടയവും, ഡാ തടിയയും ഇപ്പോഴിതാ ഇടുക്കി ഗോള്‍ഡും എത്തുക യാണ്. അഹമ്മദ് സിദ്ദിഖിയും അഭിലാഷ് എസ്.കുമാറും ചേര്‍ന്നാണ് ഗ്യാങ്സ്റ്ററിന്റെ തിരക്കഥ എഴുതുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ദീപക് ദേവ് സംഗീതം.