കളിമണ്ണിന്റെ സാറ്റലൈറ്റ് റെയ്റ്റ് സൂര്യ ടിവി സ്വന്തമാക്കിയതായി സുചന. റെക്കോര്‍ഡ് തുകയ്ക്കാണ് കളിമണ്ണ് വാങ്ങിയതെന്നാണ് സൂചന. വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കളിമണ്ണിന് പ്രേക്ഷകരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൂര്യ വലിയ തുകയ്ക്ക് കളിമണ്ണ് വാങ്ങിയെതെന്നാണ് കരുതുന്നത്.അഞ്ചു കോട് രൂപയ്ക്കാണ് കളിമണ്ണിന്റെ സാറ്റലൈറ്റ് റെയ്റ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്വേതാമേനോന്റെ പ്രസവും ചിത്രത്തിലെ ഐറ്റം ഡാന്‍സുകളും നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.