നിരാഹാരമിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജയിന്റെ നിരാഹാരത്തിന് അനുമതി നല്‍കില്ലെന്നാണ് പോലീസ് നിലപാട്.
ഭീഷണികത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തതാണ് വിവാദമായത്.
വിജയിനു പുറമേ അമല പോളും മറ്റ് അണിയറ പ്രവര്‍ത്തകരും നിരാഹാരമിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയും പെട്ടെന്ന് ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
തലൈവാ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തെഴുതിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ജയലളിതയെ കാണാന്‍ വിജയ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. അഞ്ച് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണമെന്ന് കാണിച്ചാണ് പോലീസ് നിരാഹാര സമരത്തിനുള്ള അനുമതി നിഷേധിച്ചത്