Bollywood

header ads

കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തു മുന്നേറ്റം തുടരുന്നു

റിലീസ് ചെയ്ത് ആദ്യ ആഴ്ച്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയെന്ന റെക്കോഡാണ് ചെന്നൈ എക്‌സ്പ്രസ് നേടിയിരിക്കുന്നത്.
ഷാരൂഖ് ചിത്രമായ മൈ നെയിം ഈസ് ഖാന്റെ 32 കോടിയെന്ന റെക്കോഡാണ് തിരുത്തിയിരിക്കുന്നത്. ഒമ്പത് ദിവസംകൊണ്ട് ചെന്നൈ എക്‌സ്പ്രസ് 72 കോടി രൂപയാണ് വാരിക്കൂട്ടിയിരിക്കുന്നത്. ന്യൂസിലന്റില്‍ നിന്നും 1,89,378 ഡോളറും(ഏകദേശം 94.69 ലക്ഷം രൂപ) ആസ്‌ത്രേലിയയില്‍ നിന്നും 5,73,592 ഡോളറും(ഏകദേശം 3.25 കോടി രൂപ) രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം നേടി. യു.കെ,യു.എസ്- കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുമാത്രം 53 കോടിയാണ് ചിത്രം വാരിക്കൂട്ടിയിരിക്കുന്നത്.

ഇന്ത്യക്ക് പുറത്തുള്ള 670 തിയേറ്ററുകളില്‍ നിന്നും ആദ്യ വാരത്തില്‍ 51 കോടി ചിത്രം നേടിയെന്ന് വിതരണക്കാരായ ഗിരീഷ് ജോഹര്‍ പറഞ്ഞു. ഇന്ത്യയിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. 70 കോടി ചെലവാക്കി നിര്‍മ്മിച്ച ചെന്നൈ എക്‌സ്പ്രസ് രാജ്യത്ത് 3500 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.