രാജ്യങ്ങളിലൂടെ ലാല്‍ ജോസും സംഘവും കാറില്‍ ചുറ്റുന്നു
കൊച്ചി: ഇരുപത്തേഴ് രാജ്യങ്ങളിലെ മഹാത്മാ ഗാന്ധിയുടെ േപരിലുള്ള റോഡുകളിലൂടെ കാറില്‍ ഒരു യാത്ര പുറപ്പെടുകയാണ് സിനിമാ സംവിധായകന്‍ ലാല്‍ ജോസും സംഘവും. യാത്രാേപ്രമികള്‍ക്ക് പ്രചോദനമാവുക, സമാധാന സന്ദേശം പകര്‍ന്നു നല്‍കുക എന്നിവയാണ് 75 ദിവസം നീണ്ടുനില്‍ക്കുന്ന 24,000 കിലോമീറ്റര്‍ യാത്രയുടെ ലക്ഷ്യം. ലാല്‍ ജോസിനൊപ്പം സുഹൃത്തുക്കളായ സുരേഷ്് ജോസഫും ബൈജു എന്‍. നായരുമുണ്ട്. ഈ യാത്രയില്‍ 27 രാജ്യങ്ങളിലേയും ഗാന്ധിപ്രതിമകളില്‍ പൂക്കളര്‍പ്പിക്കും. . ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തും.
'
നേപ്പാള്‍, ചൈന, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലിത്വാനിയ, പോളണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇവരെത്തും. 16ന് കൊച്ചിയില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. കന്യാകുമാരി, നാഗ്പുര്‍, ഗൊരക്പുര്‍ വഴി നേപ്പാള്‍, തിബറ്റ് എന്നീ രാജ്യങ്ങളിലൂടെ ചൈനയിലേക്ക് പോവും. അവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് പോവുക.
'ഒരു പക്ഷേ, ജീവിതത്തിലെ ആവേശഭരിതവും സാഹസികവുമായ നിമിഷങ്ങളാവും ഈ യാത്രയില്‍ ഞങ്ങള്‍ക്കായി കാത്തിരിക്കുന്നത്' - യാത്രയുടെ ടീം ലീഡറും സഞ്ചാരിയും എഴുത്തുകാരനുമായ സുരേഷ്്്്് ജോസഫ് പറയുന്നു.
യാത്ര പോവാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതികളുമായി ഇവര്‍ ബന്ധപ്പെട്ടു കഴിഞ്ഞു. അവിടത്തെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. എവറസ്റ്റ് ബേസ് ക്യാമ്പും മാനസസരോവരും സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.
കാറുമായി ഇത്രയുമധികം രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന നിയമത്തിന്റെ നൂലാമാലകള്‍ തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. 'കാര്‍നെറ്റ് ഡ്യൂ പാസേജസ് എന്‍ ഡ്യുവാനെ' എന്ന ഡോക്യുമെന്റ് കിട്ടുക എന്നത് തന്നെ വലിയ തലവേദനയാണെന്നാണ് സുരേഷ് ജോസഫ് പറയുന്നത്. യാത്രചെയ്യുന്ന വാഹനത്തിന്റെ വിലയുടെ മൂന്നര ഇരട്ടി തുകയ്ക്കുള്ള ബാങ്ക് ഗാരണ്ടി നല്‍കിയാലേ ഈ ഡോക്യുമെന്റ് കിട്ടൂ. കേരളത്തില്‍ ഈ ഡോക്യുമെന്റ് ലഭിക്കാന്‍ സൗകര്യവുമില്ല. ചെന്നൈ വരെ വാഹനവുമായി ചെന്നാലേ ഈ ഡോക്യുമെന്റ് കിട്ടൂ.
യാത്രാനുഭവങ്ങളുടെ പുസ്തകവും വീഡിയോയും പ്രസിദ്ധീകരിക്കും.