കമലാ സുരയ്യയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിദ്യാ ബാലന്‍ മലയാള സിനിമയിലെത്തുന്നു. അത് കമലിന്റെ കടംവീട്ടല്‍കൂടിയാണ്. പത്തുവര്‍ഷം മുന്‍പ് വിദ്യാ ബാലനെ നായികയാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ 'ചക്രം' എന്ന ചിത്രത്തിന് കമല്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആ ചിത്രം പൂര്‍ത്തിയായില്ല. ആ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ വിദ്യയുടെ ആദ്യ ചിത്രം ചക്രമായി മാറിയേനെ.
ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാന്‍ ചെയ്യുന്നത്, കമല്‍ പറഞ്ഞു