പ്രേക്ഷക ലോകം കാത്തിരുന്ന ഷങ്കര്‍വിക്രം ടീമിന്റെ 'ഐ' ജനവരി 14ന് ലോകമെമ്പാടുമുള്ള 25,000 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കളായ ആസ്‌കാര്‍ ഫിലിംസ് അറിയിച്ചു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാ കമ്പനി െ്രെപവറ്റ് ലിമിറ്റഡാണ് കേരളത്തിലെ 225 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.