ചിത്രത്തിലെ വികൃതരൂപിയാകാന്‍ വിക്രം ഒരു ദിവസം ചെലവഴിച്ചത് അഞ്ച് മണിക്കൂറാണത്രേ. ഹോളിവുഡിലെ പ്രശസ്തമായ വീറ്റാ വര്‍ക്ക്ഷോപ്പിലെ കലാകാരന്‍മാരാണ് വിക്രത്തെ വികൃതരൂപിയാക്കി മാറ്റിയത്. ദ ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദി റിംഗ്സ് തുടങ്ങി നിരവധി സൂപ്പര്‍നാച്ചുറല്‍ ചിത്രങ്ങള്‍ക്ക് മേക്കപ്പ് ചെയ്തിട്ടുള്ളവരാണ് വീറ്റയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍.
വിക്രം ലിംഗേശന്‍ എന്ന ബോഡിബില്‍ഡറായും വികൃതരൂപിയായും വേഷമിടുന്ന ചിത്രത്തില്‍ ആമി ജാക്സണാണ് നായിക. മലയാളി താരം സുരേഷ് ഗോപിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉപന്‍ പട്ടേല്‍, സന്താനം എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ആര്‍ റഹ്മാനാണ് സംഗീതം. ജനുവരി 14നാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്