ഗോസിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് തെന്നിന്ത്യന്‍ സുന്ദരി തൃഷ വിവാഹിതയാകുന്നു. നിര്‍മ്മാതാവും ബിസിനസുകാരനായ വരുണ്‍ മാനിയന്‍ ആണ് വരന്‍. വിവാഹ നിശ്ചയം ജനവരി 23ന് നടക്കും. ട്വിറ്ററിലൂടെയാണ് തൃഷ ഇക്കാര്യം അറിയിച്ചത്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. എന്നാല്‍ വിവാഹ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. വിവാഹ ശേഷം അഭിനയ രംഗത്ത് തുടരുമെന്ന് തൃഷ ട്വിറ്ററില്‍ കുറിച്ചു.