വെങ്കട് പ്രഭുവിന്റെ സഹോദരന്‍ പ്രേംജി മലയാളത്തിലേക്ക് തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ സഹോദരന്‍ മലയാളത്തില്‍ അരങ്ങേറുന്നു. വെങ്കട് പ്രഭുവിന്റെ സഹോദരന്‍ പ്രേംജി നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഗായകനും ഗാനരചയിതാവുമായ പ്രേംജി, വെങ്കട് പ്രഭുവിന്റെ ചെന്നൈ 600028, സരോജ, മങ്കാത്ത എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പരസ്യസംവിധായകനായ അനില്‍ രാധാകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നോര്‍ത്ത് 24 കാതം. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. സ്വാതിയാണ് നായിക