മമ്മി ആന്‍ഡ് മി സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും മീനയും പ്രധാന വേഷം ചെയ്യും. ദൃശ്യം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
രണ്ടു മക്കളുടെ അമ്മയായാണ് അഭിനയിക്കേണ്ടത്. ഇതിനാല്‍ തന്നെ നായികമാരെ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അവസാനമായി തെന്നിന്ത്യന്‍ നായിക സിമ്രാന്‍ മോഹന്‍ലാലിന്റെ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമാണ് ദൃശ്യം.
പൃഥ്വിരാജിനെ നായകനാക്കിയ പുറത്തിറങ്ങിയ മെമ്മറീസായിരുന്നു ജിത്തുവിന്റെ അവസാനത്തെ ചിത്രം