Bollywood

header ads

Salim Kumar to lead in T A Razak's Movie

പെരുമഴക്കാലം, വേഷം, രാപ്പകല്‍ തുടങ്ങി ഒട്ടനവധി ഹിറ്റുകളുടെ തിരക്കഥാകൃത്ത് ടി.എ റസാക്ക്‌ സംവിധായകനാവുന്നു. ആദ്യ ചിത്രത്തില്‍ സലിം കുമാര്‍ പ്രധാന വേഷത്തിലെത്തും, ആദാമിന്റെ മകന്‍ അബു'വിനു ശേഷം സലിം കുമാര്‍ ചെയ്യുന്ന ശക്തമായ വേഷമായിരിക്കുമിത്.

'മൂന്നാം നാള്‍ ഞായറാഴ്ച്ച' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പെരുമ്പാവൂരില്‍ ആരംഭിച്ചു. ബാബു ആന്റണി, സമുദ്രക്കനി, ജ്യോതി കൃഷ്ണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.