മെഗാ സംവിധായകന്‍ ജോഷിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ഉണ്ണി മുകുന്ദനും മേജര്‍ രവിയും ആണ് ഏറ്റുമുട്ടിയത് . വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറിയതോടെ സെറ്റിലുള്ളവര്‍ ഇടപ്പെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. സംഭവത്തെക്കുറിച്ച് പരാതിയുമായി താരസംഘടനയായ അമ്മയെ സമീപിക്കാനൊരുങ്ങുകയാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും.
സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ സലാം കാശ്മീര്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും. ഇതിനിടെ മേജര്‍രവിയുടെ കളിയാക്കല്‍ പരിധി വിട്ടതോടെ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു…. ഇരുവരും തമ്മില്‍ ഒരു സിനിമ തുടങ്ങാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. ഇക്കാര്യത്തെ ചൊല്ലി താരങ്ങള്‍ തമ്മില്‍ ചില അസ്വരസ്യങ്ങളുണ്ടായിരുന്നു. ഈ അവസ്ഥയിലാണ് മറ്റൊരു സംവിധായകന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഇരുവരും യാദൃശ്ചികമായി കണ്ടുമുട്ടുന്നത്.
ആദ്യം ചെറിയതോതില്‍ വാക്ക് തര്‍ക്കമുണ്ടായി. അത് പിന്നെ തെറിവിളിയിലും കയ്യാങ്കളിയിലുമെത്തി.
ഒടുവില്‍ സംവിധായകനെ യുവനടന്‍ തൂക്കിയെടുത്തെറിഞ്ഞു. തെറിവിളി തുടങ്ങിയപ്പോഴേ സെറ്റിലുണ്ടായിരുന്ന ചില പ്രമുഖര്‍ ഇടപെട്ടങ്കിലും കാര്യമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ സംവിധായകനെ നിലത്തിട്ട് കുടഞ്ഞതോടെ എല്ലാവരും വന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നത്രെ. വെല്ലുവിലികളോടെ ഇരുവരും സെറ്റില്‍ നിന്ന് മടങ്ങിയെങ്കിലും സംവിധായകന്‍ താരസംഘടനയില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ യുവനടനെ തെറിവിളിച്ചതിലുള്ള ദേഷ്യത്തിലാണ് തല്ലിയതെന്ന് നടന്റെ പക്ഷക്കാര്‍ പറയുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സംവിധായകന്റെ സഹോദരനും സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്നതുമായ ഒരാള്‍ യുവനടന് ഭിഷണിമുഴക്കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.